കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇതിൽ തീർച്ചയായും അവരുടെ ഉപരിപഠനവും കരിയറും ഉൾപ്പെടും. ഈ വിഷയങ്ങളിലെ തീരുമാനങ്ങളിൽ കുട്ടികൾ ഏറ്റവുമധികം ആശ്രയിക്കുന്നതും അച്ഛനമ്മമാരെ ആണ്.
എന്നാൽ ഇത്തരം ഇടപെടൽ നടത്തുമ്പോൾ ചില സാഹചര്യത്തിൽ എങ്കിലും തങ്ങളുടെ കുട്ടികളെ ‘സ്റ്റേബിൾ’ ആയി കാണാനുള്ള അമിത ഉത്സാഹത്തിൽ മാതാപിതാക്കൾ ചില mistakes വരുത്താറുണ്ട്.
അത്തരത്തിൽ അച്ഛനമ്മമാർ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങൾ ആണ് ഇവിടെ പ്രദിപാദിക്കുന്നത്.
# 1 കുട്ടിക്ക് അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി ജീവിതത്തെക്കുറിച്ച് ഉണ്ടായിരിക്കാവുന്ന ആശയങ്ങൾ അന്ധമായി നിരാകരിക്കരുത്.
കുട്ടികളുടെ അഭിപ്രായത്തെ മാനിക്കുക പ്രധാനമാണ്. അവർക്കു താത്പര്യം ഉള്ള മേഖലകൾ ഒരുപക്ഷെ നിങ്ങള്ക്ക് ഇഷ്ടമുള്ളതായിക്കൊള്ളണം എന്ന് നിര്ബന്ധമില്ല. ഒരുപക്ഷെ വ്യക്തമായ കാരണങ്ങളാൽ അവരുടെ ചിന്തകൾ തെറ്റാണു എന്ന് നിങ്ങൾക്ക് അറിയുകയും ചെയ്യുമായിരിക്കും. പക്ഷെ അപ്പോഴും അവരുടെ ചിന്തകളെ ബ്ലൈൻഡ് ആയി തള്ളിക്കളയരുത്.
അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷെ പിന്നീട് അവരുടെ ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാത്ത സാഹചര്യം ഉണ്ടായേക്കും. എത്രയും ഇല്ലോജിക്കൽ എന്ന് തോന്നുന്ന ചിന്തകളെയും ലിസൺ ചെയ്യുകയും, ഇനി അതിൽ തെറ്റുണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടികാണിച്ചു അവരെ ബോധ്യപ്പെടുത്തുകയും ആണ് വേണ്ടത്.
# 2 ഒരിക്കലും മറ്റ് മോട്ടിവേറ്ററുകളേക്കാൾ പണത്തിനു മുൻഗണന നൽകരുത്
താൽപ്പര്യങ്ങൾ, കഴിവുകൾ, അഭിനിവേശം തുടങ്ങിയ ഘടകങ്ങളെ അവഗണിച്ചുകൊണ്ട്, മികച്ച ശമ്പള പാക്കേജ് ലഭിക്കും എന്ന ഒറ്റ കാരണത്താൽ ഒരു കുട്ടിയെ ഒരു പ്രത്തേക കരിയറിലേക്ക് തള്ളിവിടുന്നത് വാസ്തവത്തിൽ അവന്റെ/അവളുടെ ജീവിതത്തെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കും.
“പാഷൻ”, “താത്പര്യം”, “അഭിരുചി” തുടങ്ങിയവയ്ക്കു പ്രഥമപരിഗണന നൽകുക. യഥാർത്ഥ അഭിനിവേശവും നൈപുണ്യവും ഉള്ളിടത്ത് പണം സ്വയമേവ വന്നുചേർന്നുകൊള്ളും.
# 3 ഒരു നിർദ്ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിനോ സ്പെഷ്യലൈസേഷനോ കുട്ടിയുടെ താത്പര്യത്തിന് മുകളിലായി പ്രാധാന്യം നൽകാതിരിക്കുക.
നിങ്ങളുടെ കുട്ടിക്ക് ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നത് സ്വാഭാവികം ആണ്. മികച്ച സർവകലാശാലകളിൽ നിന്ന് ലഭിക്കുന്ന ലോകോത്തര വിദ്യാഭ്യാസം തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ മക്കൾക്ക് ഇഷ്ടമോ അഭിരുചിയോ ഇല്ലാത്ത കോഴ്‌സുകൾ പഠിക്കുവാനായി ഹാർവാർഡ് അല്ലെങ്കിൽ ഐ.ഐ.ടി തുടങ്ങിയ ബ്രാൻഡ് നൈയിംസിന് പ്രാധാന്യം നൽകി അവരെ ഏതേലും സ്ഥാപനത്തിലോ കോഴ്സിനോ ചേർക്കാതിരിക്കുക. ഇത്തരം തീരുമാനങ്ങൾ പലപ്പോഴും കോഴ്സ് പൂർത്തിയാക്കാതെ അവർ ഡ്രോപ്പ് ഔട്ട് ആകുന്നതിലാകും എത്തിച്ചേരുക.
# 4 കുട്ടികളിലൂടെ നിങ്ങളുടെ കരിയർ സ്വപ്നം കാണാൻ ശ്രമിക്കരുത്
കുട്ടികളുടെ കരിയർ തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളുടെ സ്വാധീനം നല്ലതാണ്. കുട്ടികളെ അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ അനുവദിക്കുമ്പോൾ ആണ് അത് കൂടുതൽ പോസിറ്റീവ് ആയി മാറുന്നത്. അവരിലൂടെ നിങ്ങളുടെ താത്പര്യങ്ങളെ നേടിയെടുക്കുവാൻ ഒരിക്കലും ശ്രമിക്കരുത്.
# 5 ഹെർഡ് മെന്റാലിറ്റി (കൂടുതൽ ആൾക്കാർ പിന്തുടരുന്ന പാതയിൽ സഞ്ചരിക്കുവാനുള്ള ടെൻഡൻസി) ഉപേക്ഷിക്കുക
അവസാനമായി, എന്നാൽ ഏറ്റവും പ്രധാനമായി സൂചിപ്പിക്കുവാനുള്ളത്, നിങ്ങളുടെ കുട്ടിയെ ട്രെൻഡ്, മറ്റുകുട്ടികളുടെ വിജയം, നിരവധിപേർ തിരഞ്ഞെടുക്കുന്നു തുടങ്ങിയ കാരണങ്ങളാൽ ഒരു പ്രത്യേക കരിയറിലേക്ക് നിർബന്ധിക്കരുത്. കൂടുതൽ ആൾക്കാർ ഒരു കരിയർ തിരഞ്ഞെടുക്കുന്നു എന്നതാവരുത് ഒരാൾ ഒരു കരിയർ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡം.
കൗമാരപ്രായത്തിൽ എടുക്കുന്ന കരിയർ തീരുമാനം അവരുടെ ഭാവി തീരുമാനിക്കും. അവബോധം വർദ്ധിപ്പിക്കുകയും, സ്വയം തിരിച്ചറിയുവാൻ പ്രാപ്തരാക്കുകയും, വിദഗ്ദ്ധോപദേശം തേടുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല മാർഗം. അതിനോടൊപ്പം ഈ mistakes ഉറപ്പായും ഒഴിവാക്കുക.
നിങ്ങളുടെ കുട്ടിക്ക് ചിറകുകൾ നൽകുക, they will fly for sure.