ഓസ്‌ഫോർഡ് സർവ്വകലാശായിലെ ഡോ മൈക്കേൽ ഉസ്ബൺ നേതൃത്വം നൽകിയ പഠന പ്രകാരം ഇന്നുള്ളതിൽ 48% തൊഴിൽ മേഖലകളും അടുത്ത പത്തു വർഷത്തിൽ അപ്രസക്തം ആകും. സ്‌കൂളിൽ പഠിക്കുന്ന നമ്മുടെ മക്കൾ ഇന്ന് നിലവിൽപോലും ഇല്ലാത്ത കരിയർ സാധ്യതകൾക്കുവേണ്ടിയാകും തയ്യാറെടുപ്പു നടത്തേണ്ടി വരുന്നത്.
ഇരുപതോളം ഏഷ്യൻ രാജ്യങ്ങളിൽ മാത്രമായി അഞ്ചുവർഷത്തിൽ അൻപതുലക്ഷത്തിനു മുകളിൽ ആൾക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് വേൾഡ് എക്കൊണോമിക്സ് ഫോറം പ്രെഡിക്ട് ചെയ്യുന്നത്.
ഇന്ത്യയിലെ തൊഴിൽ രംഗത്തിന്റെ 69% പുത്തൻ കാലത്തിന്റെ സാങ്കേതിക വിദ്യയിലെ മാറ്റത്തിനാൽ സ്വാധീനിക്കപ്പെടും എന്ന് സൂചിപ്പിക്കുന്നത് വേൾഡ് ബാങ്ക് ആണ്.
ഈ സാഹചര്യത്തിനെയാണ് ദി ഗ്രേറ്റ് കരിയർ ക്രൈസിസ് എന്ന് വിശേഷിപ്പിക്കുന്നത്.
കോവിഡ് 19 സൃഷ്ടിച്ച അന്തരീക്ഷം ഈ മാറ്റത്തിന് ഒരു ഉത്പ്രേരകം ആണ് പ്രവർത്തിക്കുകകൂടി ചെയ്യുന്നു.
ചുരുക്കത്തിൽ ലോകം മാറുകയാണ്. വെറും മാറ്റമല്ല. അടിമുടി മാറുകയാണ്.
ഇത്തരത്തിൽ മാറ്റം നിറഞ്ഞുനിൽക്കുന്ന പുതിയ ലോകത്തിനു വേണ്ടിയാണ് നമ്മുടെ കുട്ടികളെ നാം പ്രാപ്തരാക്കേണ്ടത്. പുത്തൻ കരിയർ സാദ്ധ്യതകൾ, അതിലേക്കു നയിക്കുന്ന കോഴ്‌സുകൾ, മികച്ച സർവ്വകലാശാലകൾ എന്നിവ അവർ അറിയണം. ഇതിൽ നിന്നും അവർക്കു ഏറ്റവും ഉചിതമെന്നു തോന്നുന്നത് കണ്ടെത്തുവാൻ അവരെ നാം സഹായിക്കുകയും വേണം.
കോഡിങ് പഠിപ്പിക്കുന്നതിലൂടെയോ, ഓൺലൈൻ മാത്‍സ് ക്ലാസ്സിൽ ജോയിൻ ചെയ്യിപ്പിക്കുന്നതിലൂടെയോ, ഒരു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ ചേർക്കുന്നതിലൂടെയോ അവസാനിക്കുന്നതല്ല ഓരോ അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വം.
നമ്മുടെ കുട്ടികൾ ഫേസ് ചെയ്യുന്ന ലോകം വളരെ സംഗീർണ്ണം ആണ്. സംഗീർണ്ണം എന്നുപറയുമ്പോൾ, ഏറ്റവും പ്രഗത്ഭരായ നേതാക്കളും, സ്ഥാപന മേധാവികളും, പ്രൊഫഷണൽസും ഒക്കെ മുന്നോട്ടുള്ള മാർഗ്ഗം നിച്ഛയിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും നിരവധി expert കൺസൽറ്റൻസിനെ ആശ്രയിക്കുവാൻ മാത്രം സംഗീർണ്ണം ആണ്. ഇവിടെ 13 ഉം 15 ഉം വയസ്സുള്ള നമ്മുടെ കുട്ടികൾ അവരുടെ ഭാവി സ്വയം തീരുമാനിച്ചു മുന്നോട്ടുപോകും എന്ന് കരുതുന്നതിൽ ലോജിക് ഇല്ല.
ഇന്നത്തെ ലോകത്തിനു വേണ്ടത് ഓരോ കുട്ടിക്കും അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ ഒരു വഴികാട്ടിയാകുന്ന, കോച്ച് ആയി സപ്പോർട്ട് ചെയ്യുന്ന അച്ഛനെയും അമ്മയെയും ആണ്. നിങ്ങളുടെ സഹായം അവർക്കു ആവശ്യമാണ്. ഇതിനു നിങ്ങൾ പ്രാപ്തരാണോ എന്നറിയുവാൻ മൂന്നു ചോദ്യങ്ങൾ സ്വയം ചോദിക്കുക.
1) അഞ്ചു വര്ഷത്തിനപ്പുറം ഏറ്റവും അവസരങ്ങൾ തുറന്നു വരുന്ന തൊഴിൽ മേഖകൾ ഏതൊക്കെയാകും?
2) നിങ്ങളുടെ കുട്ടിയുടെ അഭിരുചിക്കും അനിയോജ്യമായ ഉപരിപഠന മേഖല ഏതാണ്? നിങ്ങളുടെ മനസ്സിൽ ഒരുത്തരം ഉണ്ടെങ്കിൽ ആ ചോയിസിൽ നിങ്ങൾ എത്തിയ ശാസ്ത്രീയ കാരണം എന്ത്?
3) നിങ്ങളുടെ ഫോണിൽ രണ്ടു കരിയർ വിദഗ്ദ്ധരുടെ എങ്കിലും നമ്പർ ഉണ്ടോ?
ഈ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം ഉണ്ടെങ്കിൽ തീർച്ചയായും താങ്കൾ ഏറ്റവും മികച്ച ഒരു പാരന്റ് ആണ്. അല്ലെങ്കിൽ ഭാവിയിലേക്ക് മക്കളെ കൈപിടിച്ച് നയിക്കുവാൻ സ്വയം പ്രാപ്തരാക്കുക അനിവാര്യമാണ്.
Start your journey to be a Super Parent.